തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. നുണപ്രചരണങ്ങളിൽ തളരുന്ന ആളല്ല പിണറായി വിജയൻ എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പരിഹാസ്യമായ കെട്ടുകഥകളും ആരോപണ ശ്രമങ്ങളും സ്വയം തകര്‍ന്നടിഞ്ഞപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളുമായി ചിലര്‍ ഇറങ്ങിയിരിക്കുകയാണ്. ഇപ്പോഴത്തെ തിരക്കഥാ നാടകങ്ങള്‍ തയ്യാറാക്കാന്‍ ഒന്നരവര്‍ഷത്തിലേറെ വേണ്ടിവന്നു. കേരളത്തിലെ ജനങ്ങള്‍ ആദ്യമേ തള്ളിക്കളഞ്ഞ ആരോപണങ്ങളാണിത്. ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്നും അത് നടത്തണമെന്നും ആവശ്യപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്.
അഗ്നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതമാണ് അദ്ദേഹത്തിന്റെത്. നുണപ്രചരണങ്ങളിൽ തളരുന്ന ആളല്ല സഖാവ് പിണറായി വിജയൻ എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇനിയും അങ്ങനെ തന്നെയകുമെന്നും മന്ത്രി പറഞ്ഞു.
















