അരുണ്‍ വിജയ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘യാനൈ’. ഹിറ്റ് മേക്കര്‍ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വൻ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ‘യാനൈ’യിലൂടെ ഹരി. ‘യാനൈ’ എന്ന ചിത്രത്തിന്റെ റിലീസ് നീട്ടിയതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത .
ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോള്‍ ‘യാനൈ’യുടെ റിലീസ് അടുത്ത മാസം ഒന്നിലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ‘വിക്ര’ത്തിന്റെ മികച്ച വിജയവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റിലീസ് വീണ്ടും മാറ്റിയിരിക്കുന്നത്.
















