ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരിൽ നയൻതാരയ്ക്ക് തൊട്ടുപിന്നിൽ ഇടം നേടി പൂജ ഹെഗ്‌ഡെ.ഏറ്റവും പുതിയ ചിത്രത്തില്‍ 5 കോടി രൂപ പൂജ പ്രതിഫലമായി വാങ്ങുന്നതോടെ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടിയായി മാറുകയാണ് പൂജ ഹെഗ്‌ഡെ .
ഇതുവരെ പ്രതിഫലത്തിന്റെ കാര്യത്തില്‍ സാമന്തയെ പിന്നിലാക്കിയാണ് പൂജ രണ്ടാം സ്ഥാനത്തെത്തുന്നത്. 5 കോടി മുതല്‍ 7 കോടി രൂപ വരെയാണ് നയന്‍താരയുടെ പ്രതിഫലം.
വിജയ് ദേവരക്കൊണ്ട നായകനാകുന്ന ജന ഗണ മനയാണ് പൂജയുടെ ഏറ്റവും പുതിയ ചിത്രം. ഈ ചിത്രത്തില്‍ ആക്ഷന്‍ രംഗത്ത് പൂജ പ്രത്യക്ഷപ്പെടുന്നുണ്ട്. ജന ഗണ മനയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. വിജയ് ചിത്രം ബീസ്റ്റില്‍ അഭിനയിച്ചതോടെയാണ് പൂജ സൂപ്പര്‍ നായിക എന്ന നിലയിലേയ്ക്ക് ഉയര്‍ന്നത്. പ്രഭാസിന്റെ രാധേശ്യാമിലും പൂജയായിരുന്നു നായിക.
















