ചെട്ടിക്കുളങ്ങര ദേവിക്ഷേത്രത്തില്‍ ദര്‍ശനത്തിനായി നയന്‍താരയും വിഗ്നേഷ് ശിവനു . ഇന്ന് രാവിലെ 11മണിയോടെയാണ് താരദമ്പതികൾ ചെട്ടിക്കുളങ്ങര ദേവിക്ഷേത്രത്തില്‍ എത്തിയത്. ആഗ്രഹങ്ങള്‍ സഫലമാകാന്‍ ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ ചാന്താട്ടം നടത്താനാണ് ഇവർ എത്തിയത്. ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ ഉപഹാരം നല്‍കി താരങ്ങളെ ആദരിച്ചു.
ദൈവവിശ്വാസികളാണ് നയന്‍താരയും വിഗ്‌നേഷ് ശിവനും. വിവാഹത്തിന് മുന്‍പേ തന്നെ ഇരുവരും തിരുപ്പതിയിലും, ചോറ്റാനിക്കരയിലുമെത്തി തൊഴുതിരുന്നു. ചോറ്റാനിക്കര മകം തൊഴലിനായിരുന്നു ഇരുവരും എത്തിയത്.കേരളത്തിലെത്തിയ ഇരുവരുടെയും ചിത്രങ്ങൾ വൈറലായിരുന്നു
വിവാഹശേഷം ദിവസങ്ങള്‍ക്കകം നയൻതാരയും വിഘ്‌നേഷും കേരളത്തിൽ എത്തിയത്. വിവാഹത്തിന് പങ്കെടുക്കാന്‍ അമ്മക്ക് കഴിയാത്തതിനാൽ അനുഗ്രഹം തേടിയാണ് നയന്‍സും വിക്കിയും കേരളത്തിലെത്തിയത്.
















