പാലക്കാട്: ഇത്രയും ഭയം ഉണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്ന് ഷാഫി പറമ്പിൽ എംഎൽഎ വ്യക്തമാക്കി. എന്നും ചില്ലുകൂട്ടിൽ കയറി ഇരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞേ മതിയാകൂ. മുഖ്യമന്ത്രി കള്ളമാണ് പറയുന്നത്. കറുത്ത വസ്ത്രവും മാസ്ക്കും അണിഞ്ഞ് പ്രവേശനം നൽകുന്നില്ല.
അണിയുന്നതെന്തെന്ന് സംസ്ഥാനം തീരുമാനിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് കറുപ്പിൻ്റെ മാത്രം കാര്യമല്ല, കള്ളക്കടത്തിൻ്റെ കാര്യമാണ്. എന്തണിഞ്ഞാലും പ്രതിഷേധങ്ങൾ തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പാലക്കാട് വ്യക്തമാക്കി.
















