കറുത്ത വസ്ത്രവും മാസ്‌കും പാടില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രന്ഥശാല പ്രവര്‍ത്തകരുടെ സംസ്ഥാന സംഗമം ഓണ്‍ലൈനായി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെല്ലാം ഗൂഢലക്ഷ്യമിട്ടുള്ളതാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
കറുത്ത വസ്ത്രവും മാസ്‌ക്കും ധരിക്കരുതെന്ന നിലപാടും സര്‍ക്കാരിനില്ല.ആര്‍ക്കും ഇഷ്ടമുള്ള വസ്‌ത്രവും മാസ്കും ധരിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. ആരുടേയും വഴിതടയാന്‍ ഉദ്ദേശിച്ചിട്ടില്ല.സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.പ്രതിപക്ഷം പ്രചരിപ്പിക്കുന്ന നുണക്കഥകള്‍ പലരും ഏറ്റെടുക്കുന്നു. വഴി നടക്കുന്നത് തടയുന്ന ഒരു സാഹചര്യവും ഉണ്ടാകില്ല. നിക്ഷിപ്ത താത്പര്യക്കാര്‍ തെറ്റായ പ്രചാരണം നടത്തുന്നതായാണെന്നാണ് പിണറായി വിജയൻ വിമർശിച്ചു.
















