കെഎസ്ആര്‍ടിസി ജീവനക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹം രണ്ടാംഘട്ടത്തിലേക്ക്. രണ്ടാംഘട്ടത്തിൽ റിലേ നിരാഹാര സമരമാണ് ടിഡിഎഫ് നേതാക്കള്‍ ആരംഭിച്ചിരിക്കുന്നത്. ടിഡിഎഫ് ജനറല്‍ സെക്രട്ടറിമാരായ ആര്‍ ശശിധരനും ടി സോണിയുമാണ് നിരാഹാര സമരം തുടങ്ങിയത്. എന്‍.കെ പ്രേമചന്ദ്രന്‍ എംപി റിലേ നിരാഹാരം ഉദ്ഘാടനം ചെയ്തു.
ജൂണ്‍ 6നായിരുന്നു രാപകൽ സത്യഗ്രഹത്തിന്റെ ആരംഭിച്ചത്ശമ്പളം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി നല്‍കുക, സിഫ്റ്റ് കമ്പനി പിന്‍വലിക്കുക, ശമ്പള കരാര്‍ പൂര്‍ണമായി നടപ്പാക്കുക, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കുക, പതിനാറു ഡ്യൂട്ടി ഇല്ലെന്നതിന്റെ പേരില്‍ ശമ്പളം തടയാതിരിക്കുക, യൂണിഫോം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹം ആരംഭിച്ചത്.
















