വിവാഹശേഷം ദിവസങ്ങള്‍ക്കകം നയൻതാരയും വിഘ്‌നേഷും കേരളത്തിൽ. വിവാഹത്തിന് പങ്കെടുക്കാന്‍ അമ്മക്ക് കഴിയാത്തതിനാൽ അനുഗ്രഹം തേടിയാണ് നയന്‍സും വിക്കിയും കൊച്ചിയിലെത്തിയത് . ഇഷ്ടപെട്ട ഭക്ഷണം കഴിക്കാനായി ഇവർ പനമ്പിള്ളി നഗറിലെ മന്ന റെസ്റ്റോറന്‍റിലെത്തിയത് ആള്‍ക്കൂട്ടമില്ലാതെ വളരെ സാധാരണമായാണ്.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് നയന്‍താരയും വിക്കിയും അമ്മയ്ക്കൊപ്പം റെസ്റ്റോറന്‍റിലെത്തിയത്.ഒരു മണിക്കൂറോളം റെസ്റ്റോറന്‍റില്‍ ചിലവഴിച്ച ഇവർ ഇവിടത്തെ സ്പെഷ്യൽ ചിക്കൻ കൊണ്ടാട്ടം, പൊറോട്ടയും ചിക്കൻ റോസ്റ്റും, നെയ്പ്പത്തിരി, മടക്ക് ചപ്പാത്തി, കല്ലുമ്മക്കായ് നിറച്ചത്, ചിക്കൻ 65, BDF, ബീഫ് നാടൻ ഫ്രൈ, നെയ്മീൻ മുളകിട്ടത്, പ്രൊൺസ് & നെയ്മീൻ തവ ഫ്രൈ, മന്ന സ്പെഷ്യൽ മുഹബത്ത് ടീ എന്നിവയാണ് ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം ആസ്വദിച്ച് കഴിച്ചാണ് താരവും കുടുംബവും മടങ്ങിയത്.നെയ്ച്ചോറും ചിക്കന്‍കറിയുമാണ് താരദമ്പതികൾക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്
അപ്രതീക്ഷിതമായിട്ടുള്ള താരസന്ദര്‍ശനം റെസ്റ്റോറന്‍റ് ഉടമയെയും ജീവനക്കാരെയുമെല്ലാം ഞെട്ടിച്ചുവെങ്കിലും ഇഷ്ടതാരത്തിന് ഭക്ഷണം വിളമ്പാനായതിന്‍റെ സന്തോഷത്തിലാണ് ഇവര്‍. നേരത്തെ നയന്‍താരയുടെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ഇവിടെ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാറുണ്ട്. അങ്ങനെ കഴിച്ച് ഇഷ്ടപ്പെട്ടതിന് ശേഷമാണ് റെസ്റ്റോറന്‍റില്‍ നേരിട്ടെത്തിയത്.
















