തിരുവനന്തപുരം: തലസ്ഥാനത്ത് കാർ 11 ബൈക്കുകൾ ഇടിച്ച് തെറിപ്പിച്ചു. ഇന്നോവ കാർ ആണ് 11 ഇരുചക്ര വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചത്. ആര്യനാട് ബാങ്കിന് സമീപമാണ് സംഭവം. കാർ വഴിയാത്രക്കാരനായ ഒരാളുടെ കാലിൽ കയറുകയും ചെയ്തു.
ബാങ്കിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങളാണ് ഇടിച്ച് തെറിപ്പിച്ചത്. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. കാറിലുണ്ടായവരെ കസ്റ്റഡിയിലെടുത്ത് പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്.
















