പാലക്കാട്: നീന്തൽ പഠിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ജഗന്‍ (16), സായൂജ് (16) എന്നിവരാണ് മരിച്ചത്. പാലക്കാട് തൃത്താലയ്ക്ക് സമീപം പടിഞ്ഞാറങ്ങാടിയിലാണ് സംഭവം.
ഇന്ന് ഉച്ചകഴിഞ്ഞ് കുട്ടികള്‍ നീന്തല്‍ പഠിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു അപകടം ഉണ്ടാകുന്നത്. ഒഴിവു ദിവസമായതിനാല്‍ നീന്തല്‍ പരിശീലിക്കുകയായിരുന്നു. ഒരാള്‍ മുങ്ങിയപ്പോള്‍ മറ്റെയാള്‍ രക്ഷിക്കാന്‍ വേണ്ടി പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേരും പുഴയില്‍ മുങ്ങുകയായിരുന്നു. നാട്ടുകാരെത്തി വിദ്യാര്‍ത്ഥികളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മൃതദേഹങ്ങൾ എടപ്പാൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
















