തിരുവനന്തപുരം: സിനിമ-സീരിയല്‍-നാടക നടന്‍ ഡി. ഫിലിപ്പ് (79) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം. കോട്ടയം കുഞ്ഞച്ചന്, വെട്ടം, പഴശി രാജ, അര്‍ത്ഥം തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
നാടകങ്ങളിലൂടെയാണ് ഫിലിപ്പ് സിനിമയിലേക്ക് എത്തിയത്. കൊല്ലം കാളിദാസ കലാകേന്ദ്രം, കെപിഎസി നാടക സമിതികളിലെ മുഖ്യ നടനായിരുന്നു ഡി ഫിലിപ്പ്. 1981ല്‍ കോലങ്ങള്‍ എന്ന കെ ജി ജോര്‍ജ് ചിത്രം നിര്‍മിച്ചു.
















