കൊച്ചി: ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യം ഉയർത്തി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നാളെ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി സ്വപ്ന ഇന്ന് അഭിഭാഷകരെ കാണാൻ സാധ്യത ഉണ്ട്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഡാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
സ്വർണക്കടത്ത് കേസിൽ മൊഴി നൽകിയതിലുള്ള പ്രതികാരമാണ് പുതിയ കേസെന്ന നിലപാടിലാണ് സ്വപ്ന. കൊച്ചിയിൽ എത്തി ഇന്ന് അഭിഭാഷകരെ കാണുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അനാരോഗ്യം നിമിത്തം പാലക്കാട് തന്നെ വച്ചായിരിക്കും അഭിഭാഷകരുമായുള്ള കൂടിക്കാഴ്ച നടത്തുന്നത്.
















