തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേ വ്യാജ പ്രചരണങ്ങൾ നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. സ്വര്‍ണം അയച്ചവരെയും സ്വീകരിച്ചയാളെയും എല്ലാവര്‍ക്കും അറിയാം. പക്ഷെ, അന്വേഷണ ഏജന്‍സി ഇവരെ പിടിച്ചില്ല. സമരങ്ങളെ ജനങ്ങളെ രംഗത്തിറക്കി നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.
എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാമെന്ന മോഹം നടക്കാതായപ്പോളാണ് പുതിയ തിരക്കഥയുണ്ടാക്കാൻ ചിലരുടെ നീക്കമെന്നും കോടിയേരി രൂക്ഷമായി വിമര്‍ശിച്ചു.
















