തിരുവനന്തപുരം: സ്വര്‍ണ്ണ കടത്ത് കേസിലെ പുതിയ ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമിടെ വിജിലൻസ് മേധാവിയെ തിരക്കിട്ട് മാറ്റിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷം. വിജിലൻസ് മേധാവി അജിത്ത് കുമാറിനെ സര്‍ക്കാര്‍ ബലിയാടാക്കിയെന്നാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉയർത്തുന്ന ആരോപണം. വിജിലൻസ് ഡയറക്ടറെ മാറ്റിയത് സംസ്ഥാന സര്‍ക്കാരിന്റെ കള്ളക്കളിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് നിയോഗിച്ചതിന്റെ പ്രകാരമാണ് വിജിലൻസ് മേധാവി പല ചര്‍ച്ചകളും നടത്തിയതെന്നും ഒടുവിൽ അദ്ദേഹത്തെ ബലിയാടാക്കുകയായിരുന്നുവെന്നും ചെന്നിത്തല വിമർശിച്ചു.
ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും വിജിലൻസ് മേധാവി എംആർ അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്ർറെ വെളിപ്പെടുത്തൽ. എന്നാൽ ആരോപണ വിധേയനായ ഒരാൾക്കെതിരെ നടപടി എടുക്കുകയും മറ്റേയാളെ തൊടാതിരിക്കുകയും ചെയ്യുന്നതെന്ത് രീതിയെന്നാണ് ബിജെപി ഉയര്‍ത്തുന്ന ചോദ്യം.
















