തന്റെ ആരോഗ്യസ്ഥിതി മോശമെന്ന് പോപ്പ് സ്റ്റാര്‍ ജസ്റ്റിന്‍ ബീബര്‍.തനിക്ക് കണ്ണ് ചിമ്മാന്‍ പോലും ബുദ്ധിമുട്ടാണെന്നും റാംസെ ഹണ്ട് സിന്‍ഡ്രോം ഉണ്ടെന്ന് കണ്ടെത്തിയെന്നും ഈ അവസ്ഥ മുഖത്തിന്റെ ഭാഗിക പക്ഷാഘാതത്തിലേക്കും നയിക്കുകയാണെന്ന് ജസ്റ്റിന്‍ ബീബര്‍ തന്റെ ആരാധകരോട് വെളിപ്പെടുത്തി.മോശമായി വരുന്ന ആരോഗ്യസ്ഥിതി മൂലം താന്‍ വേള്‍ഡ് ടൂള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്നും പോപ്പ് ഗായകന്‍ പറഞ്ഞു.
റാംസെ ഹണ്ട് സിന്‍ഡ്രോം ഒരു ചെവിക്ക് സമീപമുള്ള മുഖത്തെ നാഡിയെ ബാധിക്കുമ്പോള്‍ അത് മുഖത്തെ പക്ഷാഘാതത്തിന് കാരണമാകുന്നുവെന്നാണ് ബീബര്‍ പറയുന്നത്. ഈ അതിസങ്കീര്‍ണമായ രോഗാവസ്ഥ കേള്‍വിക്കുറവിലേക്കും നയിക്കും. നിങ്ങള്‍ക്ക് കാണാനാകുന്നതുപോലെ, ഈ കണ്ണ് ചിമ്മുന്നില്ല, എന്റെ മുഖത്തിന്റെ ഈ വശത്ത് എനിക്ക് പുഞ്ചിരിക്കാന്‍ കഴിയില്ല, ഈ മൂക്ക് ചലിക്കില്ല,’ എന്നും ബീബര്‍ വിഡിയോയിലൂടെ പങ്കുവെച്ചു.പരിപാടികള്‍ക്ക് എത്താന്‍ കഴിയാത്തത് എല്ലാവരും മനസിലാക്കണമെന്നും മുഖത്തിനായി വ്യായാമം ചെയ്യുന്നുണ്ടെന്നും ഉടന്‍ സുഖം പ്രാപിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടെന്നും ബീബർ പറഞ്ഞു.
















