പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന നാലാമത്തെ ചിത്രം പ്രഖ്യാപിച്ചു. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ടൈസണ്‍’എന്നാണ് ചിത്രത്തിന്റെ പേര്.
പൃഥ്വിരാജ്-മുരളി ഗോപി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് .എമ്പുരാൻ പുറത്തിറങ്ങിയ ശേഷമാകും ടൈസണ്‍ പുറത്തിറങ്ങുക. വലിയ പദ്ധതിയാണുള്ളതെന്നും അഞ്ച് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുമെന്നും പൃഥ്വിരാജ് അറിയിച്ചു. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.വിജയ് കിരങ്ങണ്ടൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
















