ശക്തമായ പോരാട്ടം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. നാല് സംസ്ഥാനങ്ങളില്‍ നിന്നായി 16 സീറ്റുകളിലായി നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ആണ് മുന്‍തൂക്കം. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക എന്നീ നാല് സംസ്ഥാനങ്ങളിലായി എട്ടു സീറ്റുകള്‍ ബിജെപി നേടി. രണ്ടാമത് കോണ്‍ഗ്രസ് ആണ് .അഞ്ച് സീറ്റുകൾ നേടി. ശിവസേനക്കും എന്‍സിപിക്കും ഓരോ സീറ്റുകള്‍ ഒരു സീറ്റില്‍ ബിജെപി പിന്തുണയുള്ള ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചു.
ക്രോസ് വോട്ടിംഗും ചട്ടലംഘനങ്ങളും ഉള്‍പ്പടെയുള്ള രൂക്ഷമായ ആരോപണങ്ങളാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉയര്‍ന്നത്.
കര്‍ണാടകയില്‍ ബിജെപി തൂത്തുവാരി. സംസ്ഥാനത്തെ നാല് സീറ്റുകളില്‍ മൂന്നും ബിജെപി നേടി. കോണ്‍ഗ്രസ് ഒരെണ്ണം നേടിയപ്പോള്‍ ജെഡി(എസ്) ഒരു സീറ്റും ലഭിച്ചില്ല. ബിജെപി സ്ഥാനാര്‍ത്ഥികളായ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, നടനും രാഷ്ട്രീയ നേതാവുമായ ജഗ്ഗേഷ്, എംഎല്‍സി ലെഹര്‍ സിംഗ് സിറോയ , കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയറാം രമേഷ് എന്നിവര്‍ വിജയിച്ചു.
മഹാരാഷ്ട്രയിലെ ഭരണ സഖ്യമായ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവയ്ക്ക് തിരിച്ചടി നല്‍കി, ആറ് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണം ബിജെപി പിടിച്ചെടുത്തു. മഹാരാഷ്ട്രയില്‍ നിന്ന് വിജയിച്ചവരില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, മുന്‍ സംസ്ഥാന മന്ത്രി അനില്‍ ബോണ്ടെ, ധനഞ്ജയ് മഹാദിക് എന്നിവരും എംവിഎ സഖ്യം നിര്‍ത്തിയ സ്ഥാനാര്‍ഥികളില്‍ ശിവസേനയുടെ സഞ്ജയ് റാവത്ത്, എന്‍സിപിയുടെ പ്രഫുല്‍ പട്ടേല്‍, കോണ്‍ഗ്രസിന്റെ ഇമ്രാന്‍ പ്രതാപ്ഗര്‍ഹി എന്നിവരും ഉൾപ്പെടുന്നു.ക്രോസ് വോട്ടിംഗിനെച്ചൊല്ലിയുള്ള തര്‍ക്കവും തിരഞ്ഞെടുപ്പ് ചട്ടലംഘനവും ആരോപിച്ച് എട്ട് മണിക്കൂറോളം വോട്ടെണ്ണല്‍ വൈകിയിരുന്നു.
രാജസ്ഥാനില്‍ മത്സരിച്ച നാലില്‍ മൂന്നിടത്ത് ഭരണകക്ഷിയായ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബിജെപിക്ക് ഒരു സീറ്റ് നേടാൻ കഴിഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസ്നിക്, പ്രമോദ് തിവാരി എന്നിവരെയും ബിജെപിയുടെ ഘനശ്യാം തിവാരിയും തെരഞ്ഞെടുക്കപ്പെട്ടു .
ഹരിയാനയില്‍ നിന്നുള്ള രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് ബിജെപിയുടെ കൃഷന്‍ ലാല്‍ പന്‍വാറും ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാര്‍ത്തികേയ ശര്‍മ്മയും തിരഞ്ഞെടുക്കപ്പെട്ടു.കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ അജയ് മാക്കന്‍ ഹരിയാനയില്‍ പരാജയപ്പെട്ടു.
















