സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണരൂപം പുറത്തുവിട്ടു.പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് പുറത്തുവിടുന്നത്.
തന്നെ വളരെയധികം മാനസികമായി ഷാജ് ബുദ്ധിമുട്ടിപ്പിച്ചതായും സ്വപ്‌ന പറഞ്ഞു. ശബ്ദ രേഖ റെക്കോര്‍ഡ് ചെയ്തത് നിവൃത്തികേട് കൊണ്ടാണ്.
ഷാജ് കിരണിനെ വര്‍ഷങ്ങള്‍ക്ക് മുന്നേ അറിയാമെന്നും എം ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയ ശേഷം ഷാജ് പരിചയം പുതുക്കുകയുമായിരുന്നു എന്നും സ്വപ്‌ന സുരേഷ് പറഞ്ഞത് . കോടതിയില്‍ 164 അനുസരിച്ച് രഹസ്യമൊഴി നല്‍കിയ ശേഷം നിര്‍ബന്ധമായും കാണണമെന്ന് ഷാജ് കിരണ്‍ ആവശ്യപ്പെട്ടു. അതനുസരിച്ചാണ് തൃശ്ശൂരില്‍ വച്ച് കണ്ടത്. ഷാജ് അയച്ചു തന്ന ലൊക്കേഷനിലാണ് താനും സരിത്തും പോയത്. മൊഴി നല്‍കിയതിനെ അന്ന് അഭിനന്ദിക്കുകയാണ് ഷാജ് ചെയ്തത്. ഷാജ് വില പേശലടക്കം നടത്തി. മാനസികമായി തളര്‍ത്തി.
സുഹൃത്തായ ഷാജിനെ കുടുക്കാന്‍ ഉദ്ദേശം ഉണ്ടായിരുന്നില്ല. മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഭയന്നു പോയെന്നും സ്വപ്‌ന പറഞ്ഞു. മകളുടെ പേര് പറഞ്ഞാല്‍ മുഖ്യമന്ത്രി സഹിക്കില്ലെന്നും ഷാജ് പറഞ്ഞതായി സ്വപ്‌ന പറഞ്ഞു. അശ്ലീല വിഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെയുണ്ടെങ്കിൽ അത് പുറത്തുവിടണം. മാനസിക പീഡനം പരിധി വിട്ടപ്പോഴാണ് തെളിവ് പുറത്തുവിടുന്നത്. മൊഴിയിൽ ഉറച്ചുനിന്നാൽ ജയിലിലടയ്ക്കുമെന്നും പറഞ്ഞു’എന്നും സ്വപ്ന പറഞ്ഞു.
















