നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹത്തിന്റെ ഫോട്ടോ പുറത്ത്.കല്യാണം കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ആദ്യ ചിത്രം പങ്കുവച്ചിരിക്കയാണ് വിഘ്‌നേഷ്. മഹാബലിപുരത്തെ ഷെറാട്ടൺ പാർക്കിൽ സ്വപ്നതുല്യമായ വിവാഹ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

രാവിലെ 8.30ന് തുടങ്ങിയ വിവാഹ ചടങ്ങുകൾ രണ്ട് മണിക്കൂറോളം നീണ്ടു. വിവാഹത്തിന് ആദ്യം എത്തിയ ചുരുക്കം ചില അതിഥികളിൽ ഒരാൾ സൂപ്പർ സ്റ്റാർ രജനികാന്താണ്. അതിന്റെ കാരണവും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. രജനികാന്താണ് വിഘ്‌നേഷ് ശിവന് മംഗളസൂത്രം കൈമാറിയതെന്നും അദ്ദേഹം അത് നയൻതാരയുടെ കഴുത്തിൽ കെട്ടിയെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരും.
വിഘ്‌നേഷ് ശിവനും നയൻതാരയും ജൂൺ 11-ന് ദമ്പതികളായി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടും. താരങ്ങളുടെ വിവാഹ ചടങ്ങുകൾ ഗൗതം മേനോൻ സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്.
















