ഇസ്ലാമിനെയും മുസ്ലീം വിശുദ്ധ ഗ്രന്ഥമായ ഖുറാനെയും അനാദരിച്ചുവെന്ന് ആരോപിച്ച് പ്രശസ്ത അഫ്ഗാൻ ഫാഷൻ മോഡലിനെയും മൂന്ന് സഹപ്രവർത്തകരെയും താലിബാൻ അറസ്റ്റ് ചെയ്തു. പ്രശ്സ്ത മോഡൽ അജ്മൽ ഹഖിഖിയേയും സഹപ്രവർത്തകരേയുമാണ് താലിബാൻ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറബിയിൽ ഖുറാൻ വാക്യങ്ങൾ ഹാസ്യാത്മകമായ സ്വരത്തിൽ ചൊല്ലിയതാണ് അറസ്റ്റിനു കാരണമായത്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് ഇസ്ലാം മതത്തെ പരിഹസിച്ച് കൊണ്ടുള്ള വീഡിയോ വന്നത്. മോഡലിനേയും സഹായിയേയും അറസ്റ്റ് ചെയ്തതിന് പിന്നാലെ താലിബാനും ഒരു വീഡിയോ പുറത്തുവിട്ടു. മുഹമ്മദ് നബിയുടെ ഖുറാൻ സൂക്തങ്ങളെയോ വചനങ്ങളെയോ അധിക്ഷേപിക്കാൻ ആരെയും അനുവദിക്കില്ല’ എന്ന അടിക്കുറിപ്പുള്ള ഇളം തവിട്ട് നിറത്തിലുള്ള ജയിൽ യൂണിഫോമിൽ നിൽക്കുകയും താലിബാൻ സർക്കാരിനോടും മതപണ്ഡിതന്മാരോടും മാപ്പ് പറയുകയും ചെയ്യുന്ന ഹഖിഖിയേയും സഹപ്രവർത്തകരേയും വീഡിയോയിൽ കാണാം.
















