മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മുഖ്യമന്ത്രിയുമായും കോടിയേരിയുമായും അടുത്ത ബന്ധമുള്ള ഷാജി കിരൺ എന്നയാൾ തന്നെ സമീപിച്ചുവെന്ന് സ്വപ്‌ന സുരേഷ്. മൊഴി മാറ്റി പറയാൻ ഷാജി കിരൺ ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ഹർജിയിൽ ഇന്ന് രാവിലെ പത്ത് മണിക്ക് മുന്നേ മൊഴി മാറ്റി പറയണമെന്നും അയാൾ പറഞ്ഞുവെന്ന് സ്വപ്‌ന സുരേഷ് പറയുന്നു.
ഷാജി കിരണിന്റെ ശബ്ദം റെക്കോർഡ് ചെയ്തിട്ടുണ്ട്. ഇത് ആവശ്യമെങ്കിൽ കോടതിയുടെ മുന്നിൽ ഹാജരാക്കും. ബിജെപിയുടേയും കോൺഗ്രസിന്റേയും രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയത്. മൊഴി മാറ്റിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും വെളിപ്പെടുത്തലുകൾ സമ്മർദ്ദത്തെ തുടർന്നാണെന്ന് പറഞ്ഞ് കൊണ്ട് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കണമെന്നും ഷാജി ആവശ്യപ്പെട്ടതായി സ്വപ്‌ന സുരേഷ് പറയുന്നു.ഇന്നലെ പാലക്കാട്ടെ ഓഫീസിലെത്തി സ്വപ്നയെ സമീപിച്ചത്.സമാന രീതിയിൽ സരിത്തും ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. പത്ത് വയസ്സുള്ള മകൻ തനിച്ചാകുമെന്നാണ് ഭീഷണി .
















