സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിൽ. 52 ദിവസം ആയിരിക്കും ട്രോളിങ് നിരോധനം നീളുക. ജൂലൈ 31-ന് അര്‍ധരാത്രി ട്രോളിങ് അവസാനിക്കുക. ഇതോടെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് നിരോധനം വരും.പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനു വിലക്കില്ല. വലിയ ബോട്ടുകള്‍ ഇന്നു മുതല്‍ മടങ്ങിയെത്തി തുടങ്ങും.
ഹാര്‍ബറിലും തീരപ്രദേശത്തും പോലീസ് കാവല്‍ ഏര്‍പ്പെടുത്തും. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സ്യങ്ങളുടെ പ്രജനന കാലത്ത് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്. നിരോധനം ബാധകമല്ലാത്ത ഇന്‍ ബോര്‍ഡ് വള്ളങ്ങള്‍, മറ്റു ചെറിയ യാനങ്ങള്‍ തുടങ്ങിയവക്ക് മല്‍സ്യബന്ധനം നടത്തുന്നതിന് വേണ്ടി ശക്തികുളങ്ങരയിലെയും നീണ്ടകരയിലെയും മല്‍സ്യഫെഡ് ബങ്കുകളും അഴീക്കല്‍ ഭാഗത്ത് മുന്‍വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ബങ്കുകളും പ്രവര്‍ത്തിക്കും. ഇവര്‍ക്ക് മല്‍സ്യം വില്പന നടത്തുന്നതിന് നീണ്ടകര ഹാര്‍ബര്‍ തുറക്കും.
















