സരിതയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി പിസി ജോർജ്ജ്.സരിതയുമായുള്ളത് വർഷങ്ങളുടെ ബന്ധമെന്ന് പിസി ജോർജ്ജ് പറഞ്ഞത്.സരിതയെ താൻ കൊച്ചുമകളെ പോലെ ചക്കരകൊച്ചേ എന്നാണ് വിളിക്കാറുള്ളതെന്ന് പിസി ജോർജ്ജ് പറഞ്ഞു.
‘നുണപറഞ്ഞില്ലെങ്കിൽ ഉറക്കം വരാത്ത പത്രമാണ് ദേശാഭിമാനി. ഗൂഢാലോചന പുറത്തെന്നാണ് ഇവർ പറയുന്നത്. എന്ത് ഗൂഢാലോചന. സരിതയും പി.സി ജോർജുമായുള്ള ഫോൺ സംഭാഷണം പുറത്തെന്ന് ഇവർ പറയുന്നു. ഇത് ആനക്കാര്യമാണോ. സരിതയുമായി ഞാൻ എത്ര കൊല്ലമായി സംസാരിക്കുന്നു. എന്റെ കൊച്ചുമോളെപ്പോലെ ‘ചക്കരപ്പെണ്ണേ, ചക്കരക്കൊച്ചേ’ എന്നാണ് ഞാൻ സരിതയെ വിളിക്കുന്നത്. എന്റെ മകന്റെ മകളെയും ഞാൻ ഇങ്ങനെയാണ് വിളിക്കുന്നത്. രാഷ്ട്രീയ നരാധന്മാർ നശിപ്പിച്ച പാവപ്പെട്ട സ്ത്രീയാണ് അവർ’ എന്നാണ് പി.സി ജോർജ് പറഞ്ഞു.
‘ആ പെൺകുട്ടിയുമായി വർഷങ്ങളുടെ ബന്ധമാണ് തനിക്കുള്ളത്. അവരെ നശിപ്പിച്ചവർക്കെതിരെ അവർ കേസ് കൊടുത്തിരിക്കുകയാണ്. കേസന്വേഷണം നിലവിൽ സിബിഐയ്ക്കാണ്. മുഖ്യമന്ത്രി തന്നെയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ആ സിബിഐ തന്നെയും വിളിച്ചു കൊണ്ടിരിക്കുകയാണ്. ഈ പെൺകുട്ടി പറഞ്ഞ മൊഴിയിൽ പിസി ജോർജ്ജിന് എല്ലാം അറിയാമെന്ന് പറഞ്ഞിട്ടുണ്ട്. ഇന്നലേയും സിബിഐ തന്നെ വിളിച്ചിരുന്നു. അതാണ് സ്വപ്നയുമായുള്ള ബന്ധം.
സരിത തന്നെ ഇവയെല്ലാം പറഞ്ഞിട്ടുണ്ട്. ഞാൻ സമീപിച്ച രാഷ്ട്രീയക്കാർ തന്നെ പിച്ചി ചീന്തിയപ്പോൾ എന്നോട് മാന്യമായി ഒരു സഹോദരനെ പോലെ പെരുമാറിയത് പിസി ജോർജ്ജ് മാത്രമാണെന്ന് ആ സ്ത്രീ പത്ര സമ്മേളനത്തിലും പറഞ്ഞിട്ടുണ്ട്’ പിസി ജോർജ്ജ് പറഞ്ഞു.
















