കോഴിക്കോട്: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉടന്‍ രാജിവക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ,സുരേന്ദ്രന് വിമർശിച്ചു . പ്രധാനപ്രതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സംസ്ഥാന സർക്കാരാണ്. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നു. സത്യം പുറത്ത് വരാതെ ഇരിക്കാന്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിക്കുന്നു .എല്ലാം മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുന്നു.
അസാധാരണ സാഹചര്യമാണിത്.164 ലെ കുറച്ച് കര്യങ്ങൾ മാത്രം ആണ് ഇപ്പൊൾ പുറത്ത് വന്നത്.ഇതിന് അപ്പുറം തെളിവുകൾ അടക്കം കോടതിയിൽ നൽകിയിട്ടുണ്ട്.അന്വേഷണം നേരിടാൻ തയ്യാർ എന്ന് മുഖ്യമന്ത്രി എന്ത് കൊണ്ട് പറയുന്നില്ല? പിണറായി വിജയന് ഉടൻ രാജി വെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
















