പാലക്കാട്: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയർത്തിയ ആരോപണങ്ങൾ വീണ്ടും ആവർത്തിച്ച് സ്വപ്ന സുരേഷ് രംഗത്ത്. തനിക്ക് രാഷ്ട്രീയ അജണ്ടയില്ലെന്നും എല്ലാം രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഒന്നും പറഞ്ഞു കഴിഞ്ഞിട്ടില്ലെന്നും ഇനിയും ഒരുപാട് വെളിപ്പെടുത്താനുണ്ടെന്നും സ്വപ്ന സുരേഷ് ചൂണ്ടിക്കാട്ടി.’മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഞാന്‍ പറയുന്നില്ല. ആര് മുഖ്യമന്ത്രിയായാലും പ്രശ്നമില്ല. അവരുടെ വരുമാനമല്ല എന്റെ വീട്ടില്‍ ചെലവിന് ഉപയോഗിക്കുന്നത്. ഇപ്പോഴും ജീവന് ഭീഷണിയുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനത്തിന് വരെ ഭീഷണിയുണ്ട്. എന്നെ ജീവിക്കാൻ അനുവദിക്കണമെന്നും അവർ വ്യക്തമാക്കി.
















