വയനാട്: സംരക്ഷിത വനാതിര്‍ത്തിയിലെ ബഫർ സോൺ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ വയനാട്ടിൽ പ്രതിഷേധം വളരെ ശക്തമാകുന്നു. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ഈ മാസം 12ന് ബത്തേരിയിൽ ആയിരങ്ങളെ സംഘടിപ്പിച്ചുള്ള മനുഷ്യമതിൽ തീർക്കും. ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന നെന്മേനി, നൂൽപ്പുഴ, തിരുനെല്ലി പഞ്ചായത്തുകളും സർവകക്ഷിയോഗം വിളിച്ചു ചേർക്കുകയും ചെയ്യും.
ജനകീയ കൺവൻഷനുകൾ വിളിച്ചുചേർത്ത് സുപ്രീംകോടതി ഉത്തരവിനെതിരെ സമരമുഖത്തേക്ക് കടക്കനാണ് വയനാട്ടിലെ വിവിധ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്. ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നതിന് സംയുക്ത സമര സമിതി രൂപീകരിക്കാനും ആലോചനകൾ ഉണ്ട്.
















