തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളെന്ന പേരിൽ പ്രചരിക്കുന്നതെല്ലാം നുണകളാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.
രഹസ്യമൊഴി രേഖപ്പെടുത്തിയ ഉടനെ തന്നെ അത് മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. നേരത്തെ മുഖ്യമന്ത്രിയെ കുടുക്കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയതായി സ്വപ്ന വെളിപ്പെടുത്തിയതാണെന്ന് ഓര്‍ക്കണമെന്നും ജയരാജൻ വ്യക്തമാക്കി.
















