മലപ്പുറം: കേരളത്തിലെ ജനങ്ങൾക്കിടയിൽ പിണറായി വിജയൻ എന്ന ഭരണാധികാരി നേടിയ അംഗീകാരം പ്രതിപക്ഷത്തേയും ബിജെപിയേയും ഒരുപോലെ തന്നെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് പി വി അൻവർ എംഎൽഎ വ്യക്തമാക്കി. സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുടർഭരണം എന്ന ചരിത്രനേട്ടവുമായി പിണറായി വിജയൻ നടന്ന് കയറിയത് ജനങ്ങളുടെ ഹൃദയങ്ങളിലേക്കാണെന്ന് അൻവർ വ്യക്തമാക്കി. ഓഖി, നിപ്പ, രണ്ട് പ്രളയങ്ങൾ എന്നിങ്ങനെ നമ്മുടെ സംസ്ഥാനം പ്രതിസന്ധികളെ നേരിട്ട വേളകളിലൊക്കെ അയാൾ ജനങ്ങൾ ഏൽപ്പിച്ച ക്യാപ്റ്റൻസിക്ക് ഒപ്പം തന്നെ ഉയർന്ന് നിന്ന് പ്രവർത്തിച്ചു.
പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യപ്പെട്ട തൊണ്ണൂറ്റി ഒൻപത് ശതമാനം കാര്യങ്ങളും നടപ്പിലാക്കി കാണിച്ച് കൊടുത്ത ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തന മികവ് ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
















