തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികളിൽ വൻ വർധന ആയതോടെ ആശങ്ക ഉയരുന്നു. ഇന്നലെ 2271 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിരിക്കുന്നത്. 622 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തും കേസുകൾ വർധിക്കുകയാണ്. കോഴിക്കോട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കേസുകൾ കൂടുന്നുണ്ട്. മരണ നിരക്കും കൂടി വരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
















