റോം: ഇറ്റാലിയൻ തുറമുഖ നഗരമായ ത്രിയെസ്ത്തെയിൽ നിന്നും 4.3 ടൺ കൊക്കെയ്ൻ പിടികൂടി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്. ഒരു വർഷം നടത്തിയ തയാറെടുപ്പിനൊടുവിലാണു റെയ്ഡ് നടത്തി ലഹരിമരുന്ന് പിടികൂടിയത്. അറുപതിലേറെ പോലീസ് ഓഫീസർമാരാണു റെയ്ഡിൽ പങ്ക് എടുത്തത്.
കേസുമായി ബന്ധപ്പെട്ട് ഇറ്റലി, സ്ളൊവേനിയ, ക്രൊയേഷ്യ, ബൾഗേറിയ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിൽനിന്നായി 38 പേർ പിടിയിലായിട്ടുണ്ട്.
















