ന്യൂഡല്‍ഹി: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം കേന്ദ്രനേതൃത്വം. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. സംസ്ഥാനഘടകത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം പ്രതികരിക്കാമെന്നും സിപിഐഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
അതേസമയം, ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. സ്വപ്ന സുരേഷന്റെ വെളിപ്പെടുത്തലില്‍ മറുപടിയുമായി മുഖ്യമന്ത്രി. ആരോപണം രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും, അസത്യങ്ങള്‍ ജനമധ്യത്തില്‍ പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍, അത് വൃഥാവിലാണെന്നും പിണറായി വിജയന്‍ പ്രസ്താവിച്ചു.
















