കൊച്ചി: സ്വപ്ന സുരേഷിന്റെ ആരോപണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞെങ്കിലും മുഖ്യമന്ത്രി മുഖം നൽകാതെ മടങ്ങി.
കനത്ത പൊലീസ് സുരക്ഷയാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. വിമാനത്താവളത്തില്‍ കയര്‍ കെട്ടി മാധ്യമപ്രവര്‍ത്തകരെ വേര്‍തിരിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്കടുത്ത് എത്താനുള്ള ശ്രമങ്ങളെ പൊലീസ് പ്രതിരോധിച്ചു
വിമാനത്താവളത്തിൽനിന്നും പുറത്തേക്ക് പോലീസ് അകമ്പടിയോടെ എത്തിയ മുഖ്യമന്ത്രിയോട് സ്വപ്നയുടെ ആരോപണം ശ്രദ്ധയിൽപ്പെട്ടിരുന്നോയെന്ന് മാധ്യമപ്രവർത്തകർ വിളിച്ചു ചോദിച്ചു. എന്നാൽ ഇതു കേൾക്കാത്ത ഭാവത്തിൽ മുഖ്യമന്ത്രി കാറിൽ കയറി പുറത്തേയ്ക്കുപോയി. കണ്ണൂരിൽനിന്നാണ് മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് വൈകുന്നേരത്തോടെ എത്തിയത്.
അതേസമയം, സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയമായ ആയുധമാക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രി കസേരയില്‍ ഒരു മണിക്കൂര്‍ പോലുമിരിക്കാന്‍ മുഖ്യമന്ത്രിക്ക് യോഗ്യതയില്ലെന്ന് കെ സുധാകരന് പറഞ്ഞു. തന്റെ ആരോപണങ്ങള്‍ ശരിയായെന്നും മുഖ്യമന്ത്രിയാണ് കേസിലെ ഒന്നാം പ്രതിയെന്നുമാണ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍.
















