നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിനെതിരെ വീണ്ടും വിചാരണക്കോടതി.ആലുവയിലെ വ്യവസായിയും ദിലീപിന്റെ സുഹൃത്തുമായ ശരത്തിന്റെ അറസ്റ്റ് അറിഞ്ഞില്ലെന്ന കോടതിയുടെ പരാമര്‍ശത്തിനു അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ അങ്കമാലി കോടതിയിലാണ് സമര്‍പ്പിച്ചതെന്ന് അന്വേഷണ സംഘം ഇതിനു മറുപടി നല്‍കി.
കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ശ്രീജിത്തിന്റെ സ്ഥലം മാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണവും അംഗീകരിച്ചു.
നേരത്തെ കേസില്‍ നിന്ന് തന്നെ മാറ്റിയതിനെതിരായ ആരോപണങ്ങള്‍ എസ്.ശ്രീജിത്ത് തള്ളിയിരുന്നു. സര്‍ക്കാര്‍ തീരുമാനം ബാഹ്യപ്രേരണ കൊണ്ടാണെന്ന പ്രചാരണം ബാലിശമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെക്കാള്‍ മിടുക്കനാണ് ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് മേധാവിയെന്നും വിവാദങ്ങളിലൂടെ അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
















