തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം മെച്ചപ്പെടുന്നു. ഇന്നും വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .
കാലവര്‍ഷക്കാറ്റിൻ്റെ ഗതിയും ശക്തിയും അനുകൂലമായതോടെയാണ് തുടക്കത്തിലെ മന്ദത വിട്ട് കാലവർഷം ഉഷാറായത്. ഇന്ന് മുതൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ കൂടിയ മഴ ലഭിക്കും. തീരദേശങ്ങളിൽ തുടങ്ങി മലയോരമേഖലകളിലേക്ക് മഴ വ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ.
















