കോഴിക്കോട്: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച്. ഇടക്കാല റിപ്പോർട്ടിലാണ് ക്രൈംബ്രാഞ്ച് പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്. പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ വകുപ്പും ചുമത്തിയിട്ടുണ്ട്.
സുരേന്ദ്രൻ ഉൾപ്പെടെ ആറ് പേരാണ് കേസിൽ പ്രതികൾ. ബിഎസ്പി സ്ഥാനാർഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർതിഥ്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
















