മൂന്നര കോടി രൂപ ശമ്പളമുള്ള ജോലി ‘ഉപേക്ഷിച്ച് യുവാവ് .ജോലി ബോര്‍’ ആയതോടെയാണ് കോടിക്കണക്കിന് രൂപ പ്രതിവര്‍ഷം വരുമാനമുണ്ടായിട്ടും മൈക്കല്‍ ലിന്‍ എന്ന യുവാവ് നെറ്റ്ഫ്ലിക്സിലെ തന്റെ ജോലി ബോറടി എന്ന കാരണത്താൽ ഉപേക്ഷിച്ചത് പ്രതിവര്‍ഷം മൂന്നര കോടി രൂപ ശമ്പളമായിരുന്നു മൈക്കല്‍ ലിനിന് കിട്ടികൊണ്ടിരുന്നത് .
2017ലാണ് ലിന്‍ആമസോണിലെ ജോലി രാജിവച്ചു കൊണ്ട് സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി നെറ്റ്ഫ്ലിക്സില്‍ ജോലി തുടങ്ങിയത്. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ താന്‍ ജീവിത കാലം മുഴുവന്‍ നെറ്റ്ഫ്ലിക്സിനൊപ്പമുണ്ടാകുമെന്നായിരുന്നു മനസില്‍ ചിന്തിച്ചതെന്ന് ലിന്‍ പറയുന്നു..
മൂന്നര കോടി രൂപ വരുമാനം, ഭക്ഷണമടക്കം സൗജന്യം, അണ്‍ലിമിറ്റഡ് പേയ്ഡ് ടൈം ഓഫ് തുടങ്ങി ലിനിന് നിരവധി ഓഫറുകളാണ് ഉണ്ടായിരുന്നത്.
‘നെറ്റ്ഫ്ലിക്സിലെ ജോലിയില്‍ നിന്ന് ഒരുപാട് പഠിച്ചു. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം, ഉയര്‍ന്ന വരുമാനം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങി എല്ലാം എനിക്കുണ്ടായിരുന്നു. പക്ഷേ കോവിഡ് വന്നതോടെ എല്ലാം മാറി. ഇഷ്ടപ്പെട്ടതെല്ലാം നഷ്ടമായി. ജോലി മാത്രമായി ബാക്കി. അതെനിക്ക് മടുത്തു. അതാണ് ജോലി ഉപേക്ഷിക്കാൻ കാരണം എന്നാണ് ലിന്‍ പറയുന്നത്.
















