തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്കും ആയുധപരിശീനം നൽകാൻ ഒരുങ്ങി പോലീസ്. തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കും, ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്കുമാണ് പരിശീലനം നല്‍കുക.
സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഫീസ് ഇടാക്കിയാണ് പരിശീലനം നല്‍കുക. തോക്ക് ഉപയോഗ പരിശീലനത്തിന് 5,000 രൂപയാണ് ഫീസ്. പരിശീലനത്തിന് പ്രത്യേക സമിതിയും സിലബസും തയാറാക്കി. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
















