ജമ്മു കശ്‍മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം.ടിഫിൻ ബോക്സുകളിൽ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച നിലയിലായിരുന്നു ഡ്രോൺ അതിർത്തി രക്ഷാസേന വെടിവച്ചിട്ടു.അതിർത്തിയിൽ കനാചക് മേഖലയിൽ രണ്ടു തവണ ഡ്രോൺ പ്രത്യക്ഷപ്പെട്ടിരുന്നു .സ്ഫോടകവസ്തുക്കൾ പിന്നിട് നിർവീര്യമാക്കി.
കഴിഞ്ഞാഴ്ച കത്വയിൽ പാക്ക് അതിർത്തി കടന്ന് ആയുധങ്ങളുമായി എത്തിയ ഡ്രോൺ പൊലീസ് വെടിവച്ചിട്ടിരുന്നു. അന്താരാഷ്ട്ര അതിർത്തി കടന്ന് കത്വയിലെ താളി ഹരിയ ചാക്ക് മേഖലയിലാണ് ഡ്രോൺ എത്തിയത്. ഇതേതുടർന്ന് മേഖലയിലേക്ക് അന്വേഷണ സംഘത്തെ അയച്ചിരുന്നു.
സൈന്യം പരിശോധന ശക്തമാക്കിയതോടെ ജമ്മു കശ്മീരിൽ ഭീകരർ ആയുധങ്ങളെത്തിക്കാൻ പുതിയ രീതികൾ അവലംബിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിർത്തി കടന്ന് സുരക്ഷിതമായി ആയുധങ്ങൾ കൊണ്ടുവരാൻ ഡ്രോണുകൾ ഉപയോഗിക്കാൻ സാധ്യത ഉണ്ട് എന്ന് രഹസ്യ വിവരമുള്ളതിനാൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. അതിർത്തിയിൽ ഡ്രോൺവേധ സംവിധാനം ശക്തമാക്കാനുള്ള നീക്കത്തിലാണ് സൈന്യവും പൊലീസും.
















