തെന്നിന്ത്യൻ താരം നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിനു രണ്ടു ദിവസം കൂടി മാത്രമേ ഉള്ളു . വിവാഹത്തിന് മുന്നോടിയായി, ഇരുവരുടെയും ചടങ്ങിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ആണ് പുറത്തുവരുന്നത്.
താര വിവാഹത്തിന്റെ ചടങ്ങുകൾ ഗൗതം മേനോൻ സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇത് ഒരു ഡോക്യുമെന്ററിയാക്കി നെറ്റ്ഫ്ലിക്സിന് വമ്പൻ വിലയ്ക്ക് വിൽക്കും. ഇതിന്റെ പ്രിവ്യൂ ഷൂട്ടിംഗ് ഞായറാഴ്ച നടന്നു. എന്നാലും , വിവാഹ ഡോക്യുമെന്ററിയുടെ അവകാശം ഇതിനകം തന്നെ നെറ്റ്ഫ്ലിക്സിന് വിറ്റിട്ടുണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ല.
വിവാഹത്തിന് പങ്കെടുക്കുന്നതിനായി നയൻതാരയും വിഘ്‌നേഷ് ശിവനും കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ക്ഷണിച്ചിരുന്നു. ചെന്നൈയിലെ മഹാബലിപുരത്ത് നടക്കുന്ന വിവാഹചടങ്ങിൽ ഒട്ടേറെ താരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമാ താരങ്ങൾ റിസപ്ഷനിലും വിവാഹത്തിലും തങ്ങളുടെ സാന്നിധ്യം അറിയിക്കുമെന്നാണ് റിപ്പോർട്ട്.
നിരവധി താരങ്ങളുടെ വിവാഹം ചടങ്ങുകള്‍ സമാനമായി ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സ്വന്തമാക്കിയിരുന്നു.
















