അഴിമതിക്കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സാധു സിംഗ് ധരംസോത്തിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ അമരീന്ദർ സിംഗ് മന്ത്രിസഭയിൽ വനം-സാമൂഹ്യക്ഷേമ മന്ത്രിയായിരുന്നു സാധു സിംഗ് ധരംസോത്ത്. വനം മന്ത്രിയായിരിക്കെ മരം മുറിക്കാൻ അനുമതി നൽകിയതിന് കൈക്കൂലി വാങ്ങിയതുൾപ്പെടെയുള്ള പരാതികളാണ് സാധു സിംഗിനെതിരെയുള്ളത്.
മരങ്ങൾ വെട്ടിമാറ്റുമ്പോൾ കരാറുകാർ മരത്തിന് 500 രൂപ നൽകിയെന്നാണ് ആരോപണം.കൂടാതെ ദളിത് സ്‌കോളർഷിപ്പ് പദ്ധതിയിലും മന്ത്രിയായിരിക്കെ കോടികളുടെ അഴിമതി നടത്തിയതായും ആരോപണമുണ്ട്. സധുവിനൊപ്പം സഹായിയായി പ്രവർത്തിച്ചിരുന്ന പ്രാദേശിക പത്രപ്രവർത്തകൻ കമൽജിത് സിങ്ങും ഇതോടെ അറസ്റ്റിലായിട്ടുണ്ട്.
വിജിലൻസ് ബ്യൂറോയിൽ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥനായ ഈശ്വർ സിങ്ങിനെ മുഖ്യമന്ത്രി ഭഗവന്ത് മൻ നീക്കം ചെയ്യുകയും എഡിജിപി വെരീന്ദർ കുമാറിനെ ചീഫ് ഡയറക്ടറായി നിയമിക്കുകയും ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമാണ്അറസ്റ്റ് നടപടി.
















