ലണ്ടന്‍: വിശ്വാസ വോട്ടെടുപ്പില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് വൻ വിജയം. 211 എംപിമാര്‍ ജോണ്‍സണെ പിന്തുണച്ചിട്ടുണ്ട്. 148 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. വിശ്വാസം തെളിയിക്കാന്‍ 180 വോട്ടാണ് ആവശ്യം.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദത്തിലാണ് ജോണ്‍സനെതിരേ സ്വന്തം പാര്‍ട്ടിയില്‍നിന്നും എതിര്‍പ്പ് ഉയർന്നത്. തുടര്‍ന്ന് പാര്‍ട്ടിനേതാവ് എന്ന സ്ഥാനത്ത് ജോണ്‍സന്‍ തുടരണമോ എന്നതിലാണ് വോട്ടെടുപ്പ് നടന്നത്. പാര്‍ലമെന്റില്‍ 359 എം.പി.മാരാണ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. അതില്‍ 54 എം.പി.മാര്‍ ജോണ്‍സനെതിരേ വിശ്വാസ വോട്ടിനു കത്തുനല്‍കുകയായിരുന്നു.
















