പാലക്കാട് ജില്ലയിൽ രണ്ട് പേർക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. മണ്ണാർക്കാട് ആനല്ലൂരും ലക്കിടി പേരൂരിലുമാണ് രോഗം സ്ഥിരീകരിച്ചത്. കല്യാണപരിപാടിയ്ക്കിടെ ഭക്ഷണം കഴിച്ചയാൾക്കാണ് മണ്ണാർക്കാട് രോഗം സ്ഥിരീകരിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച പത്തുവയസുകാരനാണ് ലക്കിടി പേരൂരിൽ രോഗം ബാധിച്ചത് .ജില്ലയിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.
വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് ഷിഗല്ല രോഗ ലക്ഷണങ്ങൾ. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം. രണ്ട് മുതൽ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. കുറച്ച് ബാക്ടീരിയകൾ മാത്രം മതി രോഗം പിടിപെടാൻ. അണുബാധ വളരെ പെട്ടെന്നാകും പകരുന്നതെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നു.
















