ഉത്തര്‍പ്രദേശിൽ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് തെരെഞ്ഞുടുപ്പിൽ മത്സരിക്കില്ലെന്ന കോൺഗ്രസ് തീരുമാനമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
വരുന്ന ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധയെന്നും കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ യോഗേഷ് ദീക്ഷിത് അറിയിച്ചു. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയെ ശക്തമാക്കാനാണ് ഇപ്പോഴത്തെ കോൺഗ്രസ് ലക്ഷ്യമെന്ന് ദീക്ഷിത് പറഞ്ഞു.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് ഉത്തർപ്രദേശിൽ കാര്യമായ വിജയം നേടാൻ കഴിഞ്ഞില്ല.അതുമാത്രമല്ല കഴിഞ്ഞ മൂന്നു മാസമായി ഉത്തപ്രദേശില്‍ കോണ്‍ഗ്രസിന് സംസ്ഥാന അധ്യക്ഷൻ കൂടിയില്ല. നിലവിൽ ദുര്‍ബലമായ സംഘടനാ സംവിധാനത്തിലാണ് ഉത്തർപ്രദേശിലെ കോൺഗ്രസ്.
















