ചെറുപ്പ കാലത്ത് താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് താരം കുബ്ര സെയ്ത്.‘ഓപ്പണ്‍ ബുക്ക്: നോട്ട് എ ക്വയറ്റ് മെമ്മൊയര്‍’ എന്ന പുസ്തകത്തിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.17-ാം വയസിലാണ് തനിയ്ക്ക് നേരെ കുടുംബ സുഹൃത്തില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടായതെന്നാണ് കുബ്ര പറയുന്നത്.
തന്റെ കുടുംബം മാലാഖയെ പോലെ കണ്ടിരുന്ന ആളാണ് അതിക്രമം നടത്തിയത്. രണ്ടര വര്‍ഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പറഞ്ഞ കുബ്ര, അതിക്രമിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. എക്‌സ് എന്നാണ് ഇയാളെ കുബ്ര വിശേഷിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കുടുംബത്തെ സഹായിച്ച ഇയാള്‍ വിശ്വാസം നേടിയെടുത്തു. തുടര്‍ന്ന് താനുമായും സഹോദരനുമായും സൗഹൃദം സ്ഥാപിച്ചു. അങ്കിള്‍ എന്ന് വിളിച്ചപ്പോള്‍ അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞ ഇയാള്‍ തന്റെ അമ്മയുടെ മുന്നില്‍ വെച്ച് പോലും ‘നീ എന്റെ പ്രിയപ്പെട്ട കുഞ്ഞാണ് കുബ്രാട്ടി’യെന്ന് പറഞ്ഞ് കവിളില്‍ ചുംബിക്കുമായിരുന്നു എന്നും കുബ്ര പറയുന്നു.ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നും കുബ്ര പറയുന്നു.
ഒരിക്കല്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നെന്ന് താരം തുറന്നുപറഞ്ഞു. ‘ഞാന്‍ നിലവിളിക്കണമായിരുന്നു. പക്ഷെ എനിക്ക് സാധിച്ചില്ല. ഞാന്‍ സഹായത്തിനായി ഓടണമായിരുന്നു. പക്ഷെ ഞെട്ടിത്തരിച്ച് നിന്നു പോയി. ചുംബനം വളര്‍ന്നു. ഇതാണ് എനിക്ക് വേണ്ടതെന്നും എനിക്ക് സന്തോഷം ലഭിക്കുമെന്നും അയാള്‍ പറഞ്ഞു ബോധ്യപ്പെടുത്തി. പിന്നെ അയാള്‍ എന്റെ പാന്റ്സ് അഴിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. പക്ഷേ, എനിക്കെന്റെ കന്യകാത്വം നഷ്ടമാവുകയാണെന്ന് മനസിലായിരുന്നു’എന്നും കുബ്ര പറഞ്ഞു.
















