സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ സ്വപ്‍ന സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി. എറണാകുളം ജില്ലാകോടതിയാണ് അനുമതി നൽകിയത്. ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‍ന സുരേഷ് കോടതിയിൽ മൊഴി നൽകിയിരുന്നു. രഹസ്യമൊഴി നൽകാൻ സ്വപ്ന സുരേഷ് എറണാകുളം ജില്ലാകോടതിയിൽ അപേക്ഷ നൽകിയിരുന്നു.
സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി ലഭിച്ചാൽ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് സഹായകരമാണ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ കേന്ദ്ര ഏജൻസികൾ സമ്മർദം ചെലുത്തിയെന്ന് സ്വപ്നയുടേതായി പുറത്തു വന്ന മൊഴി പൊലീസിൻ്റെ പ്രേരണയിലാണെന്ന് സ്വപ്ന തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു
തെളിവ് നശിപ്പിക്കല്‍, ഇഡിയുടെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു, ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വപ്‌നയുടെ മൊഴിയെടുക്കാന്‍ ഇഡി നേരത്തേ വിളിപ്പിച്ചിരുന്നുവെങ്കില്‍ ഹാജരായിരുന്നില്ല. മൊഴിയെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
















