പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഗോള്‍ഡിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി.2015ൽ റിലീസ് ചെയ്ത പ്രേമം എന്ന ചിത്രത്തിനു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ജോഷി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പൃഥ്വിയുടെ അമ്മ വേഷത്തിൽ മല്ലിക സുകുമാരനും ഉണ്ട്. വിനയ് ഫോർട്ട്, അജ്മൽ അമീർ, അബു സലീം, സൈജു കുറുപ്പ്, ശബരീഷ്, കൃഷ്ണ ശങ്കർ, ദീപ്തി സതി, ശാന്തികൃഷ്ണ, ജഗദീഷ്, സാബുമോൻ, ഇടവേള ബാബു, പ്രേംകുമാർ, സുരേഷ് കൃഷ്ണ, ജാഫർ ഇടുക്കി, ചെമ്പൻ വിനോദ്, റോഷൻ മാത്യു, ബാബുരാജ് തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്.
പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിർമാതാക്കൾ.സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും സ്റ്റണ്ടും വിഷ്വൽ ഇഫക്റ്റ്സും ആനിമേഷനും കളര്‍ ഗ്രേഡിങ്ങുമൊക്കെ അൽഫോൻസ് തന്നെയാണ് നിർവഹിക്കുന്നത്.
















