ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. തീർത്ഥാടകരെല്ലാവരും യമുനോത്രിയിലേക്ക് പോകുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള ദംതയിൽ യമുനോത്രി ദേശീയ പാതയിൽ ഇന്നലെയായിരുന്നു അപകടം .
ബസിൽ മദ്ധ്യപ്രദേശ് സ്വദേശികളായിരുന്നു. വാഹനത്തിൽ ഡ്രൈവറും ഓപ്പറേറ്ററും ഉൾപ്പെടെ 30 പേരിൽ 14 പേർ സ്ത്രീകളായിരുന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും അപകട സ്ഥലത്ത് എത്തി. പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവർക്ക് 50,000 രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. മധ്യപ്രദേശ് സർക്കാർ മരിച്ചവർക്ക് അഞ്ച് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത് . ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
















