കണ്ണൂർ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷനെ പുറത്താക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി നടത്തിയ ആവശ്യപ്പെട്ടതോടെ കോൺഗ്രസ് വീണ്ടും വെന്റിലേറ്ററിൽ എത്തുമെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ ആവില്ലെന്ന് എം വി ജയരാജൻ വ്യക്തമാക്കി.
ബിജെപി വോട്ടുകൾ കിട്ടിയാണ് തൃക്കാക്കരയിൽ ജയിച്ചതെന്ന് വി ഡി സതീശനും സമ്മതിച്ചുവെന്നാണ് ജയരാജന്റെ വാദം. വർഗീയ കക്ഷികൾക്കും ട്വന്റി 20ക്കും പി ടി തോമസ് എതിരായിരുന്നു. എന്നിട്ടും ഉമാ തോമസ് ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി സഹായം അഭ്യർഥിച്ചത് കേരളം കണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
















