ചെന്നൈ: തമിഴ്‌നാട്ടിനെ തന്നെ നടുക്കി ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ. കടലൂരില്‍ പുഴയിലെ തടയണയില്‍ കുളിക്കാൻ ഇറങ്ങിയ ഏഴ് പെണ്‍കുട്ടികളാണ് മുങ്ങിമരിച്ചത്. തടയണയ്ക്ക് സമീപത്തെ ചുഴിയില്‍പ്പെട്ട രണ്ട് കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെടുകയായിരിന്നു.
പത്തിനും പതിനെട്ട് വയസിനും ഇടയിലുള്ള കുട്ടികളാണ് മരിച്ചിരിക്കുന്നത്. മോനിഷ (16), ആര്‍ പ്രിയദര്‍ശിനി (15), സഹോദരി ആര്‍ ദിവ്യ ദര്‍ശിനി (10), എം നവനീത (18), കെ പ്രിയ (18), എസ് സംഗവി (16), എം കുമുദ (18) എന്നിവരാണ് മരിച്ചത്.സംഭവത്തില്‍ ഇതിനോടകം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















