കരസേന മേധാവി മനോജ് പാണ്ഡെ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചുവെന്ന് അവകാശപ്പെട്ട് ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനും ബിജെപി നേതാവ് നിതിൻ ഗഡ്കരിക്കുമൊപ്പം നിൽക്കുന്ന ഒരു ചിത്രവും പ്രചരിക്കുന്നുണ്ട്. നിരവധി ആളുകളാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന ഈ ചിത്രം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
എഡിറ്റ് ചെയ്ത ചിത്രമാണ് ഇത്തരത്തിൽ തെറ്റായ തലക്കെട്ടിൽ പ്രചരിക്കുന്നത്. 2016 ഡിസംബറിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ എന്നിവരുമായി ആർഎസ്എസ് മേധാവി കൂടിക്കാഴ്ച നടത്തിയതിന്റെ ഫോട്ടോയാണ് ഇങ്ങനെ എഡിറ്റ് ചെയ്തിരിക്കുന്നത്.